അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു

കിഴക്കേകല്ലട പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. കിഴക്കേകല്ലട ഗ്രാമ പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ്: സൈമണ്‍ വർഗ്ഗീസ്, പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.വൈസ് പ്രസിഡൻ്റ് : ജയശ്രീപിള്ള, പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ: പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.സ്റ്റാൻഡിങ് കമ്മിറ്റികൾ : തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ...

Simon Varghese

പ്രസിഡൻ്റ്

ജയശ്രീ പിള്ള
ജയശ്രീ പിള്ള

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിബി തോമസ്
സിബി തോമസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിബിള്‍ ബാബു
സിബിള്‍ ബാബു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗീത സജീവ്
ഗീത സജീവ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ലേഖ എസ്.
ലേഖ എസ്.

സെക്രട്ടറി, കിഴക്കേകല്ലട ഗ്രാമ പ‍‍ഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൊല്ലം ജില്ലയുടെ വടക്കുകിഴക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് പ്രദേശമാണ് കഴിക്കേ കല്ലട ഗ്രാമപഞ്ചായത്ത്. ദേശീയ പ്രസ്ഥാനവുമായും ഉത്തരവാദിത്വ ഭരണവുമായും കല്ലട എന്നും തോളോടുതോള്‍ ചേര്‍ന്നു നിന്നിരുന്നു. കല്ലടയുടെ ചരിത്രം ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡ വര്‍മ്മയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബാരിസ്റ്റാര്‍ ജി.പി. പിള്ളയുടെ ജന്മം കൊണ്ട് ധന്യമായ ഭൂമിയാണ് കല്ലട. ജി.പി.പിളള സ്വദേശാഭിമാനി രാമകൃഷ്ണ പിളളയ്ക്ക് മുമ്പ് ദിവാനെ വിമര്‍ശിച്ച് പത്രത്തില്‍ എഴുതിയതിന് രാജ്യം വിടേണ്ടി വന്നയാളും രണ്ടുതവണ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ കാര്യദര്‍ശിയുമായിരുന്നു. ദേശീയ പ്രസ്ഥാനവും ഉത്തരവാദ ഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1940 കളില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കല്ലടയില്‍ രൂപംകൊണ്ടു. 1926-ല്‍ ശ്രീനാരായണ ഗുരു കല്ലടയില്‍ എത്തുകയുണ്ടായി. ശ്രേഷ്ഠമായ പാരമ്പര്യത്താല്‍ സമ്പന്നമായ കല്ലടയുടെ ചരിത്ര ഭൂമിക മാര്‍ത്താണ്ഡ...

കൂടുതൽ വായിക്കുക