അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം

September 30, 2026

തദ്ദേശ സ്വയംഭരണ വകുപ്പ്,പോലീസ്,എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് 28/09/2026 ന് രാവിലെ 11 മണിക്ക് കിഴക്കേകല്ലട ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം ബഹു. പ്രസിഡന്‍റ് സൈമണ്‍ അവര്‍കള്‍ തൂഫാന്‍ പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു.

Inaguration